Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വൃക്ക രോഗം ബാധിച്ച യുവാവ് സഹായം തേടുന്നു

jenson

തൊടുപുഴ∙ വൃക്ക രോഗത്തെ തുടർന്നു ചികിത്സയിൽ കഴിയുന്ന നിർധന യുവാവ് ചികിത്സാ സഹായം തേടുന്നു. കല്ലൂർക്കാട് പഞ്ചായത്തിലെ നാഗപ്പുഴ തോണിക്കുഴിയിൽ പരേതനായ ജോർജിന്റെ മകൻ ജെൻസൺ ജോർജാ(32)ണ് സുമനസുകളുടെ സഹായം തേടുന്നത്.

ഒരു മാസമായി എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ് ജെൻസൺ. ആഴ്ചയിൽ രണ്ടു ഡയാലിസിസ് ചെയ്യണമെന്നാണു ഡോക്ടർ നിർദേശിച്ചിരിക്കുന്നത്. ഒരു ഡയാലിസിസിനു 1200 രൂപയാണു ചെലവു വരുന്നത്. എത്രയും വേഗം വൃക്ക മാറ്റി വയ്ക്കണമെന്നാണു ഡോക്ടർ നിർദേശിച്ചിരിക്കുന്നത്. ജെൻസണന്റെ സഹോദരൻ ജെന്റിൽ വൃക്ക നൽകാമെന്നു അറിയിച്ചിട്ടുണ്ട്. വൃക്ക മാറ്റിവയ്ക്കുന്നതിനു 10 ലക്ഷം രൂപയാണു ചെലവു വരുന്നത്. ഡയാലിസിസ് നടത്താൻ പോലും ജെൻസണു പണമില്ല. അടിയന്തരമായി വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തണമെന്നാണു ഡോക്ടർമാർ ആവശ്യപ്പെട്ടിരിക്കുന്നതെങ്കിലും ഇതിനുള്ള തുക കണ്ടെത്താനാകാതെ വളരെയധികം ബുദ്ധിമട്ടുകയാണ് ജെൻസൺസണും മാതാവും.

കൂലിപ്പണിക്കാരനാണ് ജെൻസൺ. രോഗത്തെ തുടർന്നു ഇപ്പോൾ ജോലിക്കു പോകുന്നില്ല. അവിവാഹിതനായ ജെൻസൺ പ്രായമായ മാതാവിന്റെ സംരക്ഷണയിലാണു കഴിയുന്നത്. ആകെ അഞ്ചു സെന്റ് പുരയിടം മാത്രമാണു ജെൻസണുള്ളത്. ഇത് ഇപ്പോൾ പണയത്തിലാണ്.

ചികിൽസയ്ക്കായി ഫാ. ജോസഫ് കൊച്ചുപറമ്പിൽ രക്ഷാധികാരിയും, കല്ലൂർക്കാട് പഞ്ചായത്ത് പ്രസിഡന്റ് ആനീസ് ക്ലീറ്റസ് ജനറൽ കൺവീനറുമായി ചികിത്സാ സഹായ സമിതി രൂപീകരിച്ചു. യൂണിയൻ ബാങ്കിന്റെ കല്ലൂർക്കാട് ശാഖയിൽ അക്കൗണ്ട് തുറന്നു(നമ്പർ: 670302010005663). ഐഎഫ്എസ്‌സി കോഡ്: യുബിഐഎൻ0567035.

Your Rating: