Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ദൈവസാന്നിധ്യമാകാൻ നിങ്ങൾക്കു സാധിക്കും ഇൗ വാതിലിൽ അൽപം ആശ്വാസമെത്തിച്ചാൽ

sujakumari

കൊല്ലം∙ സ്വർഗമായിരുന്നു ആ കുടുംബം. അച്ഛനും അമ്മയും പ്ളസ് വൺ വിദ്യാർഥിനി മകളും അടങ്ങുന്ന ചെറിയ കുടുംബം. ഡ്രൈവർ ജോലിയിൽ നിന്നുള്ള ചെറിയ വരുമാനമാണെങ്കിലും സ്നേഹവും സംതൃപ്തിയുമായി അയൽവാസികൾക്കു പോലും സന്തോഷം പകർന്നവർ... ആ വസന്തത്തിന്റെ ഇലയറ്റു വീണത് വിധിയുടെ ക്രൂരമായ പ്രഹരത്തിലാണ്.....

കുടുംബത്തിന്റെ സ്നേഹത്തൂണായ സുജാകുമാരിയ്ക്ക് പ്രായം 35. ഭർത്താവ് അജയൻ 38. ഇരുവരും പ്രേമിച്ച് വിവാഹം കഴിച്ചവർ. മകൾ പഠിക്കാൻ മിടുക്കിയാണെന്നതിനാൽ സന്തോഷമല്ലാതെ മറ്റൊന്നുമില്ലാതെ കടന്നുപോകുന്ന ജീവിതം. ആരോടും പറയാതെ വേദനയ്ക്കുള്ള ഗുളിക കഴിച്ചും, ആവി പിടിച്ചുമൊക്കെ സുജ കൊണ്ടുനടന്ന തലവേദനയിൽ പിടിച്ചാണ് ദുരന്തം വീട്ടിലേക്ക് വന്നത്. ആറു മാസം മുൻപ് പരിശോധനയ്ക്ക് ചെന്നപ്പോൾ ഇടിത്തീ പോലെ ആ വീടിനെ കീഴ്മേൽ മറിക്കുന്ന ആ വിവരം ഡോക്ടർ പറഞ്ഞു. തലച്ചോറിൽ ആഴത്തിൽ വളർന്ന ട്യൂമർ. തിരുവനന്തപുരം ആർസിസിയുടെ മുറികളിലേക്ക് ആ കുടുംബത്തിന്റെ ദിവസങ്ങളെത്തി. ജോലിയ്ക്ക് പോകാനാകാതെ അജയൻ ഭാര്യ സുജയുടെ കീമോയും മരുന്നിനുമായുള്ള ഓട്ടത്തിനിടയിൽ സന്തോഷവും സ്നേഹവും മാത്രമുണ്ടായിരുന്ന ആ വീട്ടിലേക്ക് ദാരിദ്ര്യം ഓടിക്കയറി വന്നു. മകളുടെ പഠനവും നിലയ്ക്കുന്ന മട്ടിൽ.

വീടിന്റെയും തന്റെയും സ്നേഹത്തൂണിളകിയതോടെ അജയൻ യന്ത്രത്തെപ്പോലെയായി. ഒടുവിൽ സുജയുടെ വേദന കാണാതാകാനാതെ അജയൻ ആ കടുംകൈ ചെയ്തു. ജീവനൊടുക്കി. താങ്ങാനാകാതെ സുജയും മകളും. ആശ്വസിപ്പിക്കാൻ ബന്ധുക്കൾപോലും അടുക്കാൻ മടിച്ചു. എങ്ങനെയാണ് ഈ ദുരന്തങ്ങൾക്കവസാനമെന്നറിയാതെ നാട്ടുകാരും പ്രാർഥനമാത്രം നൽകി കൂടെ നിന്നു. മകളെ പഠിപ്പിക്കണമെന്നും അജയന്റെ ആഗ്രഹം പോലെ മകളുടെ വിവാഹം വരെ തന്നെ കൈപിടിച്ചു നടത്തണെയുന്നും ദൈവത്തോട് പറഞ്ഞ് കരയുമ്പോൾ സുജയുടെ കണ്ണിൽ നിന്ന് വരുന്ന കണ്ണുനീരല്ല. കടും ചോരയാണ്.

ഈ കുടുംബത്തിന് പഴയ സന്തോഷം തിരിച്ചുനൽകാൻ ആർക്കുമാകില്ലന്നറിയാം. പക്ഷേ ആശ്വാസമാകാൻ സാധിക്കും നമുക്ക്...സുജയുടെ അസുഖം ചികിൽസിച്ച് മാറ്റാൻ സഹായമെത്തിക്കാം. മകളുടെ പഠനത്തിന് കൈത്താങ്ങാകം. ചികിൽസയിൽ എല്ലാം നഷ്ടപ്പെട്ട ആരുമില്ലാത്ത ഈ കുടുംബത്തിന് ഒരിറ്റു സഹായമെത്തിക്കാം...ദൈവ സാന്നിധ്യമാകാൻ നമുക്ക് അവസരമാണിത്... നമുക്കു അവരുടെ കൂടെ നിൽക്കാം...

*വിലാസം *

എസ്. സുജാകുമാരി ശ്രീലക്ഷ്മി ഭവൻ നെട്ടേത്തറ ചടയമംഗലം പിഒ കൊല്ലംജില്ല 9567802242

SBI Ayoor branch acount No 35273029064 IFSC code -SBIN00017842

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.