Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഷാറൂഖിനെ എടുത്തു പൊക്കിയ വൈഷ്ണവ് കലോത്സവത്തിലും താരം

vaishnav-selfie കുട്ടികൾക്കൊപ്പം സെൽഫിയെടുക്കുന്ന വൈഷ്ണവ്

തൃശൂര്‍∙ റിയാലിറ്റിഷോയിലൂടെ ഇന്ത്യയൊട്ടാകെ ശ്രദ്ധേയനായ വൈഷ്ണവ് കലോല്‍സവ വേദിയിലും മിന്നുംതാരം. വൈഷ്ണവിനെ ഓര്‍മ്മയില്ലേ, സംഗീതപരിപാടിക്കിടെ ബോളിവുഡ് താരം ഷാറൂഖ് ഖാനെ എടുത്തുയര്‍ത്തി ശ്രദ്ധേയനായ മത്സരാര്‍ഥി. ഹൈസ്കൂള്‍ വിഭാഗം ലളിതഗാനത്തില്‍ മത്സരിക്കാനെത്തിയ മതിലകം സെന്റ് ജോസഫ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ പത്താംക്ലാസ് വിദ്യാര്‍ഥിയായ വൈഷ്ണവിനൊപ്പം സെല്‍ഫിയെടുക്കാന്‍ വിദ്യാര്‍ഥികള്‍ കൂട്ടംകൂടി. തിരക്കേറിയ സംഗീത പരിപാടികള്‍ക്കിടയിലാണ് വൈഷ്ണവ് കലോല്‍സവത്തിനെത്തിയത്.

മൂന്ന് ഇനങ്ങളിലാണ് വൈഷ്ണവ് മത്സരിച്ചത്. ലളിതഗാനം, ഗസല്‍, ഉറുദു ഗ്രൂപ്പ് സോങ്. ഇതില്‍ ഗസലിനും ഉറുദു ഗ്രൂപ്പ് സോങ്ങിനും എ ഗ്രേഡ് ലഭിച്ചു. സഹോദരന്‍ കൃഷ്ണനുണ്ണിക്കൊപ്പം നാലാം ക്ലാസു മുതലാണ് ശാസ്ത്രീയ സംഗീതം അഭ്യസിച്ചു തുടങ്ങിയത്. 2015ല്‍ ഒരു ചാനലിലെ റിയാലിറ്റി ഷോയില്‍ വിജയിച്ചപ്പോഴാണ് വൈഷ്ണവ് ശ്രദ്ധേയനാകുന്നത്. പിന്നീട് ദേശിയതലത്തില്‍ ഒരു ചാനല്‍ നടത്തിയ മൽസരത്തില്‍ മികച്ച പ്രകടനം കാഴ്ചവച്ചതോടെ ദേശീയ തലത്തില്‍തന്നെ ശ്രദ്ധേയനായി. 

Vaishnav

ഒരു ഹിന്ദി സിനിമയടക്കം ആറു സിനിമകളില്‍ പാടിയിട്ടുണ്ട്. ആ സിനിമകള്‍ റിലീസിന് തയ്യാറെടുക്കുകയാണ്. കഴിഞ്ഞ കലോല്‍സവത്തില്‍ ലളിതഗാനം, ശാസ്ത്രീയസംഗീതം, ഗസല്‍, ഉറുദു ഗ്രൂപ്പ് സോങ് എന്നിവയില്‍ എഗ്രേഡ് ലഭിച്ചിരുന്നു.