ചർച്ച ഇന്ന്; നിയമസഭാ തിരഞ്ഞെടുപ്പ് തീയതികൾ ഉടൻ

ന്യൂഡൽഹി ∙ നിയമസഭാ തിരഞ്ഞെടുപ്പു തീയതി പ്രഖ്യാപനത്തിനു മുന്നോടിയായി തിരഞ്ഞെടുപ്പു കമ്മിഷൻ യുപി, പഞ്ചാബ്, ഉത്തരാഖണ്ഡ്, ഗോവ, മണിപ്പൂർ എന്നീ സംസ്ഥാനങ്ങളിലെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർമാരുമായും ഉന്നത പൊലീസ് ഉദ്യോഗസ്ഥരുമായും ഇന്നു ചർച്ച നടത്തും.

തിരഞ്ഞെടുപ്പിനുള്ള തയാറെടുപ്പുകളും ക്രമസമാധാന നിലയും വോട്ടർപട്ടിക പ്രസിദ്ധീകരണവും ഉൾപ്പെടെയുള്ള കാര്യങ്ങൾ വിലയിരുത്തും. തിരഞ്ഞെടുപ്പു തീയതി പ്രഖ്യാപനം ഉടനുണ്ടാകും.

തിരഞ്ഞെടുപ്പു സുരക്ഷയ്ക്ക് സിആർപിഎഫിനെ വിന്യസിക്കുന്നതു സംബന്ധിച്ച് കമ്മിഷൻ ആഭ്യന്തര മന്ത്രാലയത്തിലെയും സിആർപിഎഫിലെയും ഉദ്യോഗസ്ഥരുമായും റെയിൽവേ ബോർഡ് ചെയർമാനുമായും ഇന്നലെ ചർച്ച നടത്തി.