ഇഡി ഡയറക്ടർ നിയമനം: പുതിയ ഉത്തരവിടാൻ കേന്ദ്രത്തോട് സുപ്രീം കോടതി

ന്യൂഡൽഹി ∙ എൻഫോഴ്‌സ്മെന്റ് ‍ഡയറക്ടറേറ്റ് (ഇഡി) ഡയറക്ടർ ആയി കർണാൽ സിങ്ങിനെ നിയമിച്ച് ഒരാഴ്ചയ്ക്കകം പുതിയ ഉത്തരവു നൽകാൻ സുപ്രീം കോടതി കേന്ദ്രസർക്കാരിനോടു നിർദേശിച്ചു. സിവിജി ആക്ട് പ്രകാരം രണ്ടുവർഷത്തേക്കായിരിക്കണം നിയമനമെന്നു ചീഫ് ജസ്റ്റിസ് ജെ.എസ്.കേഹാറും ജസ്റ്റിസ് എൻ.വി.രമണയും അടങ്ങിയ ബെഞ്ച് ഉത്തരവിട്ടു.

ഇന്ത്യൻ പോസ്റ്റൽ സർവീസിലായിരിക്കേ 2016 ഒക്ടോബറിലാണു കർണാൽ സിങ്ങിനെ അധികച്ചുമതല നൽകി ഇഡി ഡയറക്ടർ തസ്തികയിൽ നിയമിച്ചത്. 2017 ഓഗസ്റ്റ് 31നു നീട്ടിക്കൊടുത്ത കാലാവധി തീരുംവരെയായിരുന്നു നിയമനം.

എന്നാൽ ഇഡി ഡയറക്ടർ തസ്തികയുടെ കാലാവധിയായ രണ്ടുവർഷവും സർവീസിൽ തുടരാൻ അർഹതയുണ്ടെന്നു വാദിച്ചാണു കർണാൽ കോടതിയെ സമീപിച്ചത്.