യുപി അങ്കണവാടികളിൽ ലഡു ‘പൊട്ടി’യേക്കും

ലക്നൗ ∙ അങ്കണവാടി കുട്ടികൾ, ഗർഭിണികൾ, മുലയൂട്ടുന്ന അമ്മമാർ എന്നിവർക്ക് നൽകുന്ന സൗജന്യ ഭക്ഷണത്തിൽ ലഡു, ഹൽവ, ദാലിയ, കിച്ചടി എന്നിവ ഉൾപ്പെടുത്തുന്ന കാര്യം യുപി സർക്കാരിന്റെ ആലോചനയിൽ.

ചേരിപ്രദേശങ്ങളിലുള്ളവർക്കായി നടത്തുന്ന അങ്കണവാടി സെന്ററുകളിൽ ഇപ്പോൾ വിതരണം ചെയ്യുന്ന പരമ്പരാഗത ഭക്ഷണം ‘പഞ്ജിരി’ പ്രോട്ടീൻ സമ്പന്നമാണെങ്കിലും അതു കഴിക്കാൻ പലരും ഇഷ്ടപ്പെടാത്ത സാഹചര്യത്തിലാണ് പുതിയ വിഭവങ്ങളും ഉൾപ്പെടുത്താൻ ആലോചിക്കുന്നതെന്ന് വകുപ്പുമന്ത്രി അനുപമ ജയ്സ്വാൾ അറിയിച്ചു.