എയർ ഇന്ത്യ ലയനം സിബിഐ അന്വേഷിക്കും

ന്യൂഡൽഹി ∙ എയർ ഇന്ത്യ – ഇന്ത്യൻ എയർ‌ലൈൻസ് ലയനം ഉൾപ്പെടെ യുപിഎ ഭരണകാലത്തെ വ്യോമയാന ഇടപാടുകൾ സിബിഐ അന്വേഷിക്കും. ഇന്ത്യൻ എയർ‌ലൈൻസിനും എയർ ഇന്ത്യയ്ക്കും വേണ്ടി വിമാനങ്ങൾ വാങ്ങുകയും വാടകയ്ക്കെടുക്കുകയും ചെയ്തതിൽ വൻ സാമ്പത്തിക നഷ്ടം വരുത്തി, ലാഭമുള്ള സുപ്രധാന റൂട്ടുകളിൽ സർ‌വീസ് നിർത്തി സ്വകാര്യ കമ്പനികളെ സഹായിച്ചു എന്നിവയാണു മറ്റ് ആരോപണങ്ങൾ. ഇതു സംബന്ധിച്ചു മൂന്ന് എഫ്ഐആറുകൾ സിബിഐ റജിസ്റ്റർ ചെയ്തു.