Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഐടി ഇതര തൊഴിൽ മേഖലകളിലേക്കു മാറണം: അസോചം

assocham

ന്യൂഡൽഹി∙ ഐടി മേഖലയ്ക്കു പകരം കെട്ടിടനിർമാണം, റിയൽ എസ്റ്റേറ്റ്, ആരോഗ്യം, ചെറുകിട വ്യാപാരം, ഗതാഗതം, വിതരണം തുടങ്ങിയ മേഖലകളിലാണ് കൂടുതൽ ജോലി സാധ്യതകൾ ഭാവിയിൽ ഉണ്ടാവുകയെന്ന് അസോചം (അസോഷ്യേറ്റഡ് ചേംബേഴ്സ് ഓഫ് കൊമേഴ്സ് ആൻഡ‍് ഇൻഡസ്ട്രി) നടത്തിയ പഠനത്തിന്റെ റിപ്പോർട്ടിൽ പറയുന്നു.

‘അടുത്ത അ‍ഞ്ചുവർഷം ഐടി മേഖല 10 ലക്ഷം ജോലി അവസരങ്ങളാണ് നമുക്കു നൽകുക. വർഷത്തിൽ 150–200 ലക്ഷം തൊഴിലവസരങ്ങൾ ആവശ്യമായ നാം അതുകൊണ്ടുതന്നെ പുതിയ തൊഴിൽ മേഖലകളിൽ ശ്രദ്ധിക്കേണ്ടതുണ്ട്’– അസോചം ദേശീയ സെക്രട്ടറി ജനറൽ ഡി.എസ്.റാവത്ത് ചൂണ്ടിക്കാട്ടി.