മഹാരാഷ്ട്ര യൂത്ത് കോൺഗ്രസ് അധ്യക്ഷന്റെ വീട്ടിൽ റെയ്ഡ്

മുംബൈ ∙ യൂത്ത് കോൺഗ്രസ് മഹാരാഷ്ട്രാ ഘടകം അധ്യക്ഷൻ വിശ്വജീത് പി.കദത്തിന്റെ വീട്ടിലും ഓഫിസുകളിലും ആദായനികുതി വകുപ്പ് റെയ്ഡ്. ഭാര്യാപിതാവായ വ്യവസായി അവിനാശ് ഭോസ്‌ലെയുടെ വീടുകളിലും ഓഫിസുകളിലും റെയ്ഡ് നടന്നു.

ഭോസ്‌ലെയുടെ കമ്പനി ആസ്ഥാനത്തു ജീവനക്കാരുടെ മൊബൈൽ ഫോണുകളടക്കം വാങ്ങിവച്ചു പൊലീസ് കാവലിലായിരുന്നു റെയ്ഡ്. കാരണം ആദായനികുതി വകുപ്പു പുറത്തുവിട്ടിട്ടില്ല.  മുതിർന്ന കോൺഗ്രസ് നേതാവ് പതംഗ്‌റാവു കദത്തിന്റെ മകനാണു വിശ്വജീത്.