Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മദ്യ വിലക്ക് : ഗോവയിൽ നിയമഭേദഗതി

liquor

ഗോവ ∙ നഗരത്തിനുള്ളിൽ മദ്യവിൽപനശാലകൾ തുറക്കുന്നതിനു സഹായകമായ വിധം ഗോവ സ്​റ്റേറ്റ് ഹൈവേ ചട്ടം ഭേദഗതി ചെയ്യുമെന്നു മുഖ്യമന്ത്രി മനോഹർ പരീക്കർ അറിയിച്ചു. ഇതനുസരിച്ച് നഗരം ആരംഭിക്കുന്നിടത്തു ദേശീയപാത, സംസ്ഥാനപാത അവസാനിക്കും. നഗരപരിധി കഴിയുമ്പോൾ വീണ്ടും തുടങ്ങും.

സുപ്രീം കോടതി വിധി പ്രകാരം ദേശീയ–സംസ്ഥാന പാതകളിൽ നിന്ന് 500 മീറ്റർ അകലെ മാത്രമേ ‌മദ്യവിൽപനശാലകൾ പ്രവർത്തിക്കാവൂ. ഗോവയിൽ 3000 മദ്യവിൽപനശാലകളാണ് കോടതിവിധി മൂലം പൂട്ടേണ്ടിവന്നത്.