കാർത്തി ചിദംബരത്തിനെതിരെ ലുക്കൗട്ട് നോട്ടിസ്

ചെന്നൈ∙ മാധ്യമ കമ്പനിക്കു വിദേശ നിക്ഷേപം സ്വീകരിക്കാൻ അനധികൃതമായി ഇടപെട്ടെന്ന ആരോപണത്തിൽ മുൻ കേന്ദ്രമന്ത്രി പി.ചിദംബരത്തിന്റെ മകൻ കാർത്തി ചിദംബരത്തിനെതിരെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ലുക്കൗട്ട് നോട്ടിസ് പുറപ്പെടുവിച്ചു. കാർത്തി രാജ്യം വിടുന്നതു തടയുന്നതിനു ബ്യൂറോ ഓഫ് ഇമിഗ്രേഷൻ ഫോറിനർ റീജനൽ റജിസ്ട്രേഷൻ ഓഫിസറാണു നോട്ടിസ് പുറപ്പെടുവിച്ചത്.

കാർത്തിയുടെ പിതാവ് കോൺഗ്രസ് നേതാവ് പി.ചിദംബരം കേന്ദ്ര ധനമന്ത്രിയായിരിക്കെ ഐഎൻഎക്സ് മീഡിയ എന്ന സ്‌ഥാപനത്തിനു വിദേശ നിക്ഷേപം സ്വീകരിക്കുന്നതിനുള്ള അനുമതി സർട്ടിഫിക്കറ്റ് നൽകു‌ന്നതിനു സ്വാധീനം ഉപയോഗിച്ചെന്നാണു കേസ്.