എൻഡിഎയിൽ ചേരുന്നില്ല: ടിആർഎസ്

ഹൈദരാബാദ് ∙ തെലങ്കാനയിലെ ഭരണകക്ഷിയായ ടിആർഎസ് (തെലങ്കാന രാഷ്ട്ര സമിതി) എൻഡിഎയിൽ ചേരാൻ ഉദ്ദേശിക്കുന്നില്ലെന്നു പാർട്ടി ലോക്സഭാ നേതാവ് എ.പി. ജിതേന്ദർ റെഡ്ഡി. കേന്ദ്രത്തിൽ ബിജെപി സർക്കാരിനു വിഷയാധിഷ്ഠിത പിന്തുണ നൽകുമെന്ന് അദ്ദേഹം പറഞ്ഞു. 

കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള 16 പാർ‌ട്ടികളുടെ കൂടെയും ടിആർഎസ് ചേരില്ലെന്നു ജിതേന്ദർ പറഞ്ഞു. നോട്ട് നിരോധനം, ജിഎസ്ടി , രാഷ്ട്രപതി, ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പുകൾ എന്നീ കാര്യങ്ങളിൽ ടിആർഎസ് ബിജെപിക്കു പിന്തുണ നൽകിയിരുന്നു.