പ്രാർഥനയിലലിഞ്ഞ് വിശുദ്ധ മദർ തെരേസയുടെ 107–ാം ജന്മദിനാഘോഷം

കൊൽക്കത്തയിലെ മിഷനറീസ് ഓഫ് ചാരിറ്റി ആസ്ഥാനത്ത് വിശുദ്ധ മദർ തെരേസയുടെ ശവകുടീരത്തിൽ പ്രാർഥിക്കുന്നവർ.

കൊൽക്കത്ത∙ വിശുദ്ധ മദർ തെരേസയുടെ പ്രവർത്തന കേന്ദ്രമായിരുന്ന മിഷനറീസ് ഓഫ് ചാരിറ്റി ആസ്ഥാനത്ത് ഉൽസവ പ്രതീതിയിൽ മദറിന്റെ 107–ാം ജന്മദിനാഘോഷം. മദർ ഹൗസിലെ ശവകുടീരത്തിൽ പൂക്കൾകൊണ്ട് അലങ്കരിച്ചും മെഴുകുതിരി കൊളുത്തിയും സന്യാസിനിമാർ ലോകസമാധാനത്തിനായി പ്രാർഥിച്ചു. സുപ്പീരിയർ ജനറൽ സിസ്റ്റർ പ്രേമയുടെ നേതൃത്വത്തി‍ൽ സന്യാസിനിമാർ ബൈബിൾ വായനയും ഗാനാലാപനവും നടത്തി. സ്കൂൾ കുട്ടികളുൾപ്പെടെ ഒട്ടേറെപ്പേർ എത്തിയിരുന്നു. ‘സമാധാനം പുഞ്ചിരിയിൽ തുടങ്ങു’ന്നെന്നു ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി ട്വീറ്റ് ചെയ്തു.