ഗോവയിൽ ‘പരസ്യകുടി’ നിരോധനം

ഗോവ ∙ പൊതുസ്ഥലങ്ങളിലിരുന്നുള്ള മദ്യപാനം സംസ്ഥാനത്ത് നിരോധിക്കും. മദ്യപശല്യം വർധിക്കുന്നതാണ് കാരണം. എക്സൈസ് ചട്ടങ്ങളിൽ ഭേദഗതി വരുത്തി അടുത്ത മാസം തന്നെ വിജ്ഞാപനം ഇറക്കുമെന്ന് മുഖ്യമന്ത്രി മനോഹർ പരീക്കർ പറഞ്ഞു. ബീച്ചുകളിലും മറ്റും കുടിനിരോധനം ഇപ്പോൾ തന്നെ നിലവിലുണ്ട്. ഇരുചക്രവാഹനങ്ങൾക്ക് ഹെൽമറ്റ് നിർബന്ധമാക്കുമെന്നും പരീക്കർ പറഞ്ഞു.