തേജസ്വി ബംഗ്ലാവ് ഒഴിയണം: ബിഹാർ ഉപമുഖ്യമന്ത്രി

പട്ന∙ ബിഹാർ ഉപ മുഖ്യമന്ത്രിയെന്ന നിലയിൽ ആർജെഡി നേതാവ് തേജസ്വി പ്രസാദ് യാദവിന് അനുവദിച്ചിരുന്ന ദേശ്​രത്ന മാർഗ് 5–ാം നമ്പർ ബംഗ്ലാവ് കേടുപാടുകളൊന്നും കൂടാതെ ഒഴിയാൻ ഉപമുഖ്യമന്ത്രി സുശീൽ കുമാർ മോദി ആവശ്യപ്പെട്ടു. ഇപ്പോൾ പ്രതിപക്ഷ നേതാവാണു തേജസ്വി. ബംഗ്ലാവിൽ തുടരാൻ അനുവദിക്കണമെന്ന അദ്ദേഹത്തിന്റെ അപേക്ഷ സർക്കാർ തള്ളിയിരുന്നു. തേജസ്വിക്കും കുടുംബത്തിനും ഒട്ടേറെ ഫ്ളാറ്റുകൾ ഉൾപ്പെടെയുള്ളതു മോദി ചൂണ്ടിക്കാട്ടി. തേജസ്വിയുടെ മാതാപിതാക്കളായ ലാലു പ്രസാദ് യാദവിന്റെയും റാബ്റി ദേവിയുടെയും ഭരണകാലത്തു സമ്മാനമായി ലഭിച്ചതാണിവയെന്നും ആരോപിച്ചു.