നികുതി കുറച്ചു: ചണ്ഡിഗഡിലും ഇന്ധനവില കുറയും

ചണ്ഡിഗഡ്∙ പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങളുടെ തലസ്ഥാനമായ ചണ്ഡിഗഡിലും ഇന്നു മുതൽ പെട്രോൾ, ഡീസൽ വില കുറയും. നികുതി 16.40 ശതമാനത്തിൽ നിന്നു 11.40 ശതമാനത്തിലേക്കു കുറച്ചതിനെ തുടർന്നാണിത്. ഡീസലിനു 2.48 രൂപയും പെട്രോളിനു 2.74 രൂപയുമാണു കുറഞ്ഞത്.