തമിഴ്നാട്ടിലെ മണൽ ക്വാറികൾ പൂട്ടണം: ഹൈക്കോടതി

Representative Image

ചെന്നൈ∙ തമിഴ്നാട്ടിലെ എല്ലാ മണൽ ക്വാറികളും ആറുമാസത്തിനുള്ളിൽ അടച്ചു പൂട്ടണമെന്നു മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ച് ഉത്തരവിട്ടു. ഗ്രാനൈറ്റ് ക്വാറികളും ഘട്ടം ഘട്ടമായി അടച്ചു പൂട്ടണം.
മലേഷ്യയിൽ നിന്നു മണൽ ഇറക്കുമതി ചെയ്യാൻ കോടതി അനുമതി നൽകുകയും ചെയ്തു.

മലേഷ്യയിൽ നിന്ന് ഇറക്കുമതി ചെയ്ത മണൽ വിൽക്കാൻ അനുമതി വേണമെന്ന് ആവശ്യപ്പെട്ട് എം.ആർ.എം.രാമയ്യ എന്റർപ്രൈസസ് ഉടമ പുതുക്കോട്ട സ്വദേശി രാമയ്യ സമർപ്പിച്ച ഹർജിയിലാണു നടപടി. മണൽ ഇറക്കുമതി ചെയ്യാൻ കേന്ദ്രസർക്കാർ അനുമതി നൽകിയിട്ടുണ്ടെന്നും സംസ്ഥാന സർക്കാരിന് ഇതിൽ ഇടപെടാൻ അവകാശമില്ലെന്നുമുള്ള  വാദം കോടതി അംഗീകരിച്ചു.