സണ്ണി ലിയോണിന്റെ നൃത്തം: അനുമതി നിഷേധിച്ച് അറിയിപ്പ്

ബെംഗളൂരു ∙ നടി സണ്ണി ലിയോണിന്റെ പുതുവർഷ നൃത്തപരിപാടിക്കു പൊലീസ് ഔദ്യോഗികമായി അനുമതി നിഷേധിച്ചു. പുതുവർഷാഘോഷത്തിനു നിരത്തിലിറങ്ങുന്ന പതിനായിരക്കണക്കിനുപേരെ നിയന്ത്രിക്കേണ്ടതിനാൽ ‘സണ്ണി നൈറ്റി’നു പ്രത്യേക ശ്രദ്ധ നൽകാൻ കഴിയില്ലെന്നാണു വിശദീകരണം. ഇക്കാര്യത്തിൽ വ്യക്തമായ നിലപാട് അറിയിക്കാൻ ഹൈക്കോടതി നേരത്തേ നിർദേശിച്ചിരുന്നു.

കന്നഡ രക്ഷണ വേദികെ യുവസേന പ്രതിഷേധവുമായി രംഗത്തെത്തിയതിനെത്തുടർന്നു നൃത്തപരിപാടിക്ക് അനുമതി നല്‍കാനാകില്ലെന്നു പൊലീസ് നേരത്തേ വാക്കാല്‍ അറിയിച്ചിരുന്നു. പരിപാടിയിൽ പങ്കെടുക്കുന്നില്ലെന്നു കഴിഞ്ഞയാഴ്ച സണ്ണി ലിയോണും വ്യക്തമാക്കിയിരുന്നു.