ഇന്ത്യ–ഇസ്രയേൽ ബന്ധം സ്വർഗത്തിലെ വിവാഹം: നെതന്യാഹു

ന്യൂഡൽഹി∙ ഒരു വോട്ടിന്റെ പേരിൽ തകരുന്നതല്ല ഇന്ത്യയുമായുള്ള ബന്ധമെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു. സ്വർഗത്തിൽ നടത്തപ്പെട്ട ഒരു വിവാഹമാണിതെന്നും അദ്ദേഹം പറഞ്ഞു. ജറുസലേമിനെ ഇസ്രയേലിന്റെ തലസ്ഥാനമായി അംഗീകരിക്കാനുള്ള യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ തീരുമാനത്തിനെതിരെ െഎക്യരാഷ്ട്രസഭയിൽ 127 രാഷ്ട്രങ്ങൾ വോട്ടു രേഖപ്പെടുത്തിയപ്പോൾ ഇന്ത്യയും അതിൽ ഉൾപ്പെട്ടിരുന്നു. ആ വോട്ടിനെക്കുറിച്ചാണു നെതന്യാഹു സൂചിപ്പിച്ചത്.

ധാനമന്ത്രി നരേന്ദ്ര മോദിയെ ‘മഹാനായ നേതാവ്’ എന്നാണു നെതന്യാഹു വിശേഷിപ്പിച്ചത്. വാഹന നിർമാണ മേഖലയിൽ ഇന്ത്യയുടെ മുന്നേറ്റത്തെ അദ്ദേഹം എടുത്തു പറഞ്ഞു.