Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഹെലികോപ്റ്റർ ദുരന്തം: ശരീരാവശിഷ്ടങ്ങൾക്ക് ഡിഎൻഎ പരിശോധന

മുംബൈ ∙ പവൻഹൻസ് ഹെലികോപ്റ്റർ ദുരന്തത്തിൽ കാണാതായവരുടേതെന്നു സംശയിക്കുന്ന ശരീരാവശിഷ്ടങ്ങൾ കടലിൽനിന്നു കണ്ടെടുത്തതായി തീരദേശ സേനാംഗങ്ങൾ അറിയിച്ചു. ഇവ ഡിഎൻഎ പരിശോധനയ്ക്ക് അയച്ചു. അപകടത്തിൽപെട്ട ഏഴു പേരിൽ ചാലക്കുടി സ്വദേശി വി.കെ. ബിന്ദുലാൽ ബാബു, പൈലറ്റ് വി.സി. കടോച് എന്നിവരെക്കുറിച്ചാണ് ഇപ്പോഴും വിവരമില്ലാത്തത്. ലഭിച്ച ആറു മൃതദേഹങ്ങളിൽ ഒന്നു മാത്രമാണ് ഇനി തിരിച്ചറിയാനുള്ളത്. 

കാണാതായവരുടെ കുടുംബാംഗങ്ങളുടെ ഡിഎൻഎയുമായി മൃതദേഹാവശിഷ്ടങ്ങൾ ഒത്തുനോക്കിയ ശേഷമേ കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്താനാകൂ എന്ന് അധികൃതർ വ്യക്തമാക്കി. 

ശനിയാഴ്ച ബോംബെ ഹൈയിലെ എണ്ണ സംസ്കരണ പ്ലാറ്റ്ഫോമിലേക്ക് ഒഎൻജിസി ഉദ്യോഗസ്ഥരുമായി പറക്കുമ്പോഴാണു ഹെലികോപ്റ്റർ കടലിൽ തകർന്നുവീണത്. മൂന്നു മലയാളികൾ ഉൾപ്പെടെ അഞ്ച് ഒഎൻജിസി ഡപ്യൂട്ടി ജനറൽ മാനേജർമാരും രണ്ടു പൈലറ്റുമാരുമാണ് അപകടത്തിൽപെട്ടത്.  

കോപ്റ്റർ ദുരന്തം: ചാലക്കുടി സ്വദേശിയെക്കുറിച്ച് ഇപ്പോഴും വിവരമില്ല 

മുംബൈ ∙ പവൻഹൻസ് ഹെലികോപ്റ്റർ ദുരന്തത്തിൽ തിരിച്ചറിയാനുണ്ടായിരുന്ന മൃതദേഹം പൈലറ്റ് വി.സി. കടോചിന്റേതായിരുന്നുവെന്നു കണ്ടെത്തി. ലഭിച്ച ആറു മൃതദേഹങ്ങളും ഇതോടെ തിരിച്ചറിഞ്ഞു.

ഹെലികോപ്റ്ററിലുണ്ടായിരുന്ന ഏഴുപേരിൽ ചാലക്കുടി സ്വദേശി വി.കെ. ബിന്ദുലാൽ ബാബുവിനെക്കുറിച്ചാണ് ഇപ്പോഴും വിവരമില്ലാത്തത്. അപകടത്തിൽപ്പെട്ടവരുടേതെന്നു സംശയിക്കുന്ന ശരീരാവശിഷ്ടങ്ങൾ കടലിൽനിന്നു കണ്ടെടുത്തതായും ഇവ ഡിഎൻഎ പരിശോധനയ്ക്ക് അയച്ചതായും തീരദേശ സേന അറിയിച്ചു. ബന്ധുക്കളുടെ സാംപിളുകളും പരിശോധനയ്ക്കായി ശേഖരിച്ചിട്ടുണ്ട്. 

related stories