Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കമല്‍ ഹാസന്റെ യാത്രയ്ക്ക് പേരിട്ടു, ‘നാളൈ നമത്’

Kamal Hassan

ചെന്നൈ ∙ രാഷ്ട്രീയ പ്രവേശനത്തിന്റെ ഭാഗമായി നടൻ കമൽ ഹാസൻ നടത്തുന്ന തമിഴ്നാട് പര്യടനത്തിന്റെ പേര് ‘നാളൈ നമത്’. ഭാവി നമ്മുടേതെന്നു വിവരിക്കുന്ന ശബ്ദ സന്ദേശവും കമൽ പുറത്തുവിട്ടു. ഒരു ഗ്രാമം ദത്തെടുത്തു മാതൃകാ ദേശമാക്കി മാറ്റാനുള്ള പദ്ധതിയും പ്രഖ്യാപിച്ചു. രജനീകാന്തുമായി യോജിക്കുന്നതിൽ തുറന്ന മനസ്സാണുള്ളതെന്നും കമല്‍ സൂചിപ്പിച്ചു. 

1975ൽ പുറത്തിറങ്ങിയ എംജിആർ ചിത്രത്തിന്റെ പേരാണ് ‘നാളൈ നമത്’. അണ്ണാ ഡിഎംകെയുടെ ആശയങ്ങൾ ജനങ്ങളിലെത്തിക്കുകയെന്ന ലക്ഷ്യത്തോടെയുള്ള സിനിമയായിരുന്നു അത്. പേരിന് എംജിആര്‍ ചിത്രവുമായി സാമ്യം തോന്നുന്നതു സ്വാഭാവികം മാത്രമെന്നാണു കമലിന്റെ പ്രതികരണം.