കാർത്തി ചിദംബരത്തിന്റെ ഓഡിറ്റർ അറസ്റ്റിൽ

ന്യൂഡൽഹി / ചെന്നൈ ∙ മുൻ കേന്ദ്രമന്ത്രിയും പ്രമുഖ കോൺഗ്രസ് നേതാവുമായ പി.ചിദംബരത്തിന്റെ മകൻ കാർത്തിയുടെ ഓഡിറ്റർ ഭാസ്കര രാമനെ ഡൽഹിയിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) അറസ്റ്റ് ചെയ്തു. ഐഎൻഎക്സ് മീഡിയ വിദേശനാണ്യ ഇടപാടു കേസിലാണു നടപടി. 

അതേസമയം, കേസിൽ അന്വേഷണം നേരിടുന്ന കാർത്തിക്കു വിദേശയാത്രയ്ക്കു മദ്രാസ് ഹൈക്കോടതി ഉപാധികളോടെ അനുമതി നൽകി. ഈ മാസം 28ന് അകം തിരിച്ചെത്തണം, യാത്രയുടെ വിശദാംശങ്ങൾ സിബിഐയെ അറിയിക്കണം എന്നിവയാണ് ഉപാധികൾ.