Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സ്പൈസ് ജെറ്റിന്റെ നികുതി കുടിശിക: നോട്ടിസിനെതിരെ മാരൻ ഹൈക്കോടതിയിൽ

Spice-Jet-1

ചെന്നൈ ∙ സ്പൈസ് ജെറ്റ് വിമാനക്കമ്പനിയുടെ നികുതി കുടിശിക അടയ്ക്കണമെന്ന് ആവശ്യപ്പെട്ട് ആദായനികുതി വകുപ്പ് നൽകിയ നോട്ടിസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സൺ ഗ്രൂപ്പ് ചെയർമാൻ കലാനിധി മാരൻ മദ്രാസ് ഹൈക്കോടതിയെ സമീപിച്ചു. 2015ൽ സ്പൈസ് ജെറ്റ് വിറ്റ മാരൻ നിലവിൽ കമ്പനിയുടെ നോൺ എക്സിക്യൂട്ടീവ് ചെയർമാനാണ്. മാരനു കമ്പനിയുടെ ദൈനംദിന പ്രവർത്തനങ്ങളിൽ ഇടപെടേണ്ട ചുമതലയല്ലെന്ന് അഭിഭാഷകൻ കോടതിയിൽ പറഞ്ഞു. കമ്പനിക്കുവേണ്ടി ആദായനികുതി വകുപ്പിന്റെ ഒരു രേഖയിലും മാരൻ ഒപ്പിട്ടിട്ടില്ലെന്നും അഭിഭാഷകൻ ചൂണ്ടിക്കാട്ടി.

എന്നാൽ, മാരൻ ഉടമസ്ഥനായിരുന്ന സമയത്തു ലഭിക്കാനുള്ള നികുതിയുമായി ബന്ധപ്പെട്ടാണ് നോട്ടിസ് എന്ന് ആദായനികുതി വകുപ്പ് പറയുന്നു. കേസുകൾ ഡൽഹി കോടതിയിലാണെന്നും മദ്രാസ് ഹൈക്കോടതിക്ക് വിഷയത്തിൽ ഇടപെടുന്നതിനു പരിമിതികളുണ്ടെന്നും വകുപ്പിനുവേണ്ടി ഹാജരായ അഭിഭാഷകൻ വാദിച്ചു.