രാമജന്മഭൂമി: വിവാദ പ്രസ്താവനയുമായി വിനയ് കട്യാർ

അയോധ്യ (യുപി) ∙ രാമജന്മഭൂമിക്കായി ഹിന്ദു സമൂഹം മറ്റൊരു ബലിദാനത്തിനു തയാറാവണമെന്ന ബിജെപി എംപി വിനയ് കട്യാറിന്റെ പ്രസ്താവന വിവാദമായി. മുലായം സിങ്ങിന്റെ ഭരണകാലത്ത് അയോധ്യയിൽ നടന്ന ആദ്യ കർസേവയിൽ പങ്കെടുത്ത ഏതാനും പേർ പൊലീസ് വെടിവയ്പിൽ കൊല്ലപ്പെട്ടതിനെയാണ് ആദ്യ ബലിദാനമെന്ന് അദ്ദേഹം പരാമർശിച്ചത്.