Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചേതന്‍ ഭഗത്തിനു കിട്ടി മറന്നുവച്ച ലാപ്‌ടോപ്‌

chetan-bhagat

മുംബൈ ∙ വിമാന ജീവനക്കാരുടെ പെരുമാറ്റത്തിന്റെ പേരിലും മറ്റും ഏറെ ചീത്തപ്പേരു കേൾക്കേണ്ടിവരുന്ന എയർ ഇന്ത്യയ്ക്ക് ആശ്വാസമായി ജനപ്രിയ സാഹിത്യകാരൻ ചേതൻ ഭഗത്തിന്റെ അനുമോദനം.

ഡൽഹി വിമാനത്താവളത്തിൽ താൻ മറന്നുവച്ച ലാപ്ടോപ് എയർ ഇന്ത്യ ജീവനക്കാർ ഏറെ ബുദ്ധിമുട്ടി കണ്ടെത്തുകയും അതു മുംബൈയിൽ എത്തിച്ചു തരുകയും ചെയ്തുവെന്നാണു ചേതൻ ഭഗത് ട്വിറ്ററിൽ കുറിച്ചത്. ഡൽഹി വിമാനത്താവളത്തിലെ സിഐഎസ്എഫ് ഉദ്യോഗസ്ഥർക്കും അദ്ദേഹം നന്ദി അറിയിച്ചിട്ടുണ്ട്. നഷ്ടപ്പെട്ട ലാപ്ടോപ് തിരികെ നേടിയതു ട്വിറ്റർ വഴിയാണെന്നും അദ്ദേഹം പറയുന്നു.

related stories