കോടതി നിര്‍ദേശം ലംഘിച്ച് വനിതാ എംപിയുടെ വിവാഹം

ചെന്നൈ ∙ മധുര കുടുംബക്കോടതിയുടെ സ്റ്റേ മറികടന്ന് അണ്ണാ ഡിഎംകെ വിമത എംപി ശശികല പുഷ്പ വിവാഹിതയായി. ഡോ.ബി.രാമസ്വാമിയുമായുള്ള വിവാഹം ഡൽഹിയിലായിരുന്നു.

രാമസ്വാമി ഔദ്യോഗികമായി ബന്ധം വേർപെടുത്തിയിട്ടില്ലെന്നു ചൂണ്ടിക്കാട്ടി ആദ്യഭാര്യ സത്യപ്രിയ പരാതി നൽകിയതിനെ തുടർന്നു ശശികല പുഷ്പയുമായുള്ള വിവാഹനീക്കം മധുര കുടുംബക്കോടതി തടഞ്ഞിരുന്നു. ഇതു മറികടന്നുള്ള വിവാഹം കോടതിയലക്ഷ്യമായി പരിഗണിക്കാവുന്നതാണ്.