ആശ്രിത നിയമനം: കുറഞ്ഞ യോഗ്യത റെയിൽവേ ഒഴിവാക്കി

ന്യൂഡൽഹി ∙ ജീവനക്കാരുടെ ഭാര്യമാർക്കും വിധവകൾക്കും ഗ്രൂപ് ഡി ജോ‌ലികളിൽ ആശ്രിതനിയമനത്തിനുള്ള കുറഞ്ഞ യോഗ്യത എടുത്തുകളയാൻ റെയിൽവേ തീരുമാനിച്ചു. പത്താം ക്ലാസ് വിദ്യാഭ്യാസമായിരുന്നു ഇതുവരെ അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത. പരിശീലനത്തിലൂടെ മികവു നേടാമെന്നു നിയമനാധികാരിക്കു ബോധ്യപ്പെട്ടാൽ ജോലി നൽകാമെന്നാണു പുതുക്കിയ ചട്ടം.