വിദ്യാഭ്യാസം കുട്ടികളെ സ്വയംപര്യാപ്തർ ആക്കണം: രാഷ്ട്രപതി

ഭോപ്പാൽ ∙ ജോലി കണ്ടെത്തുന്നതിനോ അറിവു സമ്പാദിക്കുന്നതിനോ മാത്രമാകരുതു വിദ്യാഭ്യസമെന്നും സ്വയം പര്യാപ്തരാക്കുന്നതിനും പ്രധാന പങ്കുവഹിക്കാനുണ്ടെന്നും രാഷ്ട്രപതി രാം നാഥ് കോവിന്ദ് പറഞ്ഞു. വിദ്യാഭ്യസം കൊണ്ടു തൊഴിൽ അന്വേഷകരെ സൃഷ്ടിക്കുക മാത്രമല്ല, ജോലി നൽകുന്നവരെയും ഉണ്ടാക്കിയെടുക്കണം. വിദ്യാഭ്യസം, രാഷ്ട്രനിർമിതിക്കു കുട്ടികളുടെ സമീപനത്തെയും പെരുമാറ്റത്തെയും രൂപപ്പെടുത്തണം. സാഗറിലെ ഡോ. ഹരിസിങ് ഗൗർ സർവകലാശാലയിലെ ബിരുദദാനച്ചടങ്ങിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.