നീരവ് മോദിയുടെ കാറ്റാടിപ്പാടം കണ്ടുകെട്ടി

ന്യൂഡൽഹി ∙ പഞ്ചാബ് നാഷനൽ ബാങ്ക് (പിഎൻബി) ഉൾപ്പെടെ പൊതുമേഖലാ ബാങ്കുകളിൽ നിന്ന് 13,600 കോടി രൂപ വായ്പയെടുത്ത് തിരിച്ചടയ്ക്കാതെ വിദേശത്ത് ഒളിവിൽ കഴിയുന്ന നീരവ് മോദിയുടെ കുടുംബത്തിന് രാജസ്ഥാനിലെ ജയ്സാൽമറിലുള്ള കാറ്റാടിപ്പാടം എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) കണ്ടുകെട്ടി. 9.6 മെഗാവാട്ട് വൈദ്യുതി ഉൽപാദന ശേഷിയുള്ള കാറ്റാടിപ്പാടത്തിന് 52.80 കോടി രൂപ വിലമതിക്കുന്നു. ഇതോടെ പിഎൻബി വായ്പാത്തട്ടിപ്പ് കേസിൽ നീരവ് മോദിയുടെ കണ്ടുകെട്ടിയ ആസ്തികളുടെ മൂല്യം 691 കോടി രൂപയായി. മുംബൈയിലെ പ്രത്യേക കോടതിയിൽ ഇഡി കഴിഞ്ഞയാഴ്ച മോദിക്കെതിരായ ആദ്യ കുറ്റപത്രം സമർപ്പിച്ചിരുന്നു. സിബിഐയും രണ്ടു കുറ്റപത്രങ്ങൾ സമർപ്പിച്ചിട്ടുണ്ട്.