കാലത്തിനൊത്തു പോകുന്നത് മാർക്സിസം: യച്ചൂരി

ന്യൂഡൽഹി ∙ യഥാർഥ സാഹചര്യങ്ങളുടെ യഥാർഥമായ വിശകലനം അടിസ്ഥാനമാക്കിയുള്ളതാണു മാർക്സിസമെന്നും ഇതു ശരിയായി പിന്തുടരുന്നയാൾ മാറുന്ന സാഹചര്യങ്ങൾ വിശകലനം ചെയ്ത് അതിനൊത്തു പോകുമെന്നും സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി. കാലത്തിന്റെ മാറ്റത്തിനൊത്തു മാറിയതുകൊണ്ടാണു കമ്യൂണിസ്റ്റ് ചൈനയ്ക്കു നേട്ടത്തിലേക്കു കുതിക്കാനായതെന്നും അദ്ദേഹം പറഞ്ഞു. 

ബിജെപിയുടെ വർഗീയ രാഷ്ട്രീയത്തെ ചെറുക്കാൻ കോൺഗ്രസുമായി സഹകരണത്തിനായി വാദിച്ചതിന്റെ പേരിൽ യച്ചൂരി ഏറെ പഴികേട്ടിരുന്നു. കാൾ മാർക്സിന്റെ തത്വങ്ങൾ യാന്ത്രികമായി നടപ്പാക്കേണ്ട സിദ്ധാന്തങ്ങളല്ലെന്നും കാലികപ്രസക്തിയുള്ള സൃഷ്ടിപരമായ ശാസ്ത്രമാണെന്നും യച്ചൂരി പറഞ്ഞു.