കോൺ.–ദൾ സഖ്യം പ്രതിപക്ഷ ഐക്യത്തിന് കരുത്തേകും: യച്ചൂരി

ചെന്നൈ ∙ കർണാടകയിലെ കോൺഗ്രസ്-ജനതാദൾ (എസ്) കൂട്ടുകെട്ട് ബിജെപിക്കെതിരായ പ്രതിപക്ഷ ഐക്യത്തിനു കരുത്തുപകരുമെന്നു സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി. ബിജെപിയെ അധികാരത്തിൽനിന്നു മാറ്റിനിർത്തുകയെന്ന ലക്ഷ്യത്തോടെ രൂപപ്പെടുന്ന കോൺഗ്രസ് ഉൾപ്പെടുന്ന പ്രാദേശിക സഖ്യങ്ങളുടെ ഭാഗമാകാൻ സിപിഎം തയാറാണെന്നും അദ്ദേഹം പറഞ്ഞു. കർണാടക നിയമസഭയിൽ ന്യൂനപക്ഷമായ ബിജെപിയെ സർക്കാരുണ്ടാക്കാൻ ക്ഷണിച്ച ഗവർണർ ഉടൻ രാജിവയ്ക്കണമെന്നു ഡിഎംകെ വർക്കിങ് പ്രസിഡന്റ് എം.കെ.സ്റ്റാലിൻ ആവശ്യപ്പെട്ടു.