ട്രെയിനിന് തീപിടിച്ചു; അപകടമില്ല

ഗ്വാളിയർ ∙ ബിർലനഗർ സ്റ്റേഷനു സമീപം ന്യൂഡൽഹി– വിശാഖപട്ടണം എപി എക്സ്പ്രസിന്റെ രണ്ടു കോച്ചുകൾക്കു തീപിടിച്ചു. അപകടമില്ല. പൂർണമായി ശീതീകരിച്ച ട്രെയിനിന്റെ ബി–6, ബി–7 കോച്ചുകൾക്കാണ് ഇന്നലെ രാവിലെ 11.45നു തീപിടിച്ചത്. യാത്രക്കാർ അപായ ചങ്ങല വലിച്ചു ട്രെയിൻ നിർത്തി പുറത്തുചാടി. അഗ്നിശമനസേനയെത്തി തീകെടുത്തി. ഷോർട് സർക്യൂട്ട് ആണോ അപകടകാരണമെന്നു വ്യക്തമായിട്ടില്ല. പരിശീലനം കഴിഞ്ഞു മടങ്ങുകയായിരുന്ന 37 ഡപ്യൂട്ടി കലക്ടർമാർ ട്രെയിനിലുണ്ടായിരുന്നു.