ക്വാന്റികോ വിവാദം: വിവാദ എപ്പിസോഡിനെക്കുറിച്ച് ക്ഷമ ചോദിച്ച് പ്രിയങ്കയും

ന്യൂയോർക്ക്∙ ക്വാന്റികോ കുറ്റാന്വേഷണ സീരിയലിലെ വിവാദ എപ്പിസോഡിനു ക്ഷമ ചോദിച്ച് പ്രിയങ്ക ചോപ്രയും. ഹിറ്റ് പരമ്പരയിലെ ദ് ബ്ലഡ് ഓഫ് റോമിയോ എന്ന എപ്പിസോഡിൽ ന്യൂയോർക്കിൽ ബോംബ് സ്ഫോടനം നടത്താൻ പദ്ധതിയിടുന്ന യുഎസ് സർവകലാശാല ഫിസിക്സ് പ്രഫസറെ ഇന്ത്യക്കാരനായി ചിത്രീകരിച്ചതിന് എബിസി ചാനൽ മാപ്പു പറഞ്ഞതിനു പിന്നാലെയാണു നടിയുടെ ക്ഷമാപണം.

സീരിയലിൽ എഫ്ബിഐ ഏജന്റായ അലെക്സ് പാരിഷിന്റെ വേഷമാണു പ്രിയങ്കയ്ക്ക്. വിവാദത്തെ തുടർന്ന് ഈ ഭാഗം ഇന്ത്യയിൽ സംപ്രേഷണം ചെയ്തിരുന്നില്ല.