സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കഫീൽ ഖാന്റെ സഹോദരൻ

ഗോരഖ്പുർ∙ ഉത്തർപ്രദേശിലെ ഗോരഖ്പുർ സർക്കാർ ആശുപത്രിയിലെ കൂട്ട ശിശുമരണ വിവാദത്തിലൂടെ വാർത്തകളിൽ നിറഞ്ഞ ഡോ. കഫീൽ ഖാന്റെ സഹോദരൻ കാഷിഫ് ഖാന് വെടിയേറ്റ സംഭവത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം. ഇരുവരുടെയും സഹോദരൻ അദീൽ ഖാനാണ് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ നേരിൽകണ്ടു പരാതി നൽകിയത്. തുടർനടപടിക്കായി എസ്പി ശലഭ് മാത്തൂറിന് മുഖ്യമന്ത്രി പരാതി കൈമാറിയതായി അദീൽ ഖാൻ പറഞ്ഞു.

ഈ മാസം പത്തിനാണ് കാഷിഫ് ഖാന് വെടിയേറ്റത്. സംഭവത്തിനു പിന്നിൽ ‍ ബിജെപി എംപി കമലേഷ് പാസ്വാനാണെന്നും യുപി പൊലീസ് കേസ് അന്വേഷിച്ചാൽ നീതിലഭിക്കില്ലെന്നും ഡോ. കഫീൽ ഖാൻ നേരത്തെ ആരോപിച്ചിരുന്നു.