അമർനാഥ്: പഹൽഗാം വഴി യാത്ര പുനരാരംഭിച്ചു

ശ്രീനഗർ∙ അമർനാഥ് ഗുഹാക്ഷേത്രത്തിലേക്കു പരമ്പരാഗത പാതയായ പഹൽഗാം വഴി തീർഥാടനം ഇന്നലെ രാവിലെ പുനരാരംഭിച്ചു. മണ്ണിടിച്ചിൽ മൂലം രണ്ടുദിവസമായി യാത്ര മുടങ്ങിയിരുന്നു. ബാൽതാൽ വഴിയുള്ള യാത്ര നിർത്തിവച്ചിരിക്കുകയാണ്.