ജിഎസ്ടി നിയമ ഭേദഗതികൾക്ക് അനുമതി

ന്യൂഡൽഹി∙ ചരക്ക്, സേവന നികുതി (ജിഎസ്ടി) നിയമത്തിൽ ഒത്തുതീർക്കാവുന്ന തുകയുടെ പരിധി ഒന്നരക്കോടി രൂപയായി ഉയർത്തുന്നതുൾപ്പെടെയുള്ള ഭേദഗതികൾക്ക് കേന്ദ്ര മന്ത്രിസഭ അനുമതി നൽകി. പാർലമെന്റിന്റെ നടപ്പു സമ്മേളനത്തിൽ ഇവ സഭയിൽ അവതരിപ്പിക്കും. ഭക്ഷ്യവസ്തുക്കൾ, ഗതാഗതം, തൊഴിലാളികൾക്കുള്ള ഇൻഷുറൻസ് എന്നിവയ്ക്ക് തൊഴിലുടമയ്ക്ക് ഇൻപുട്ട് ടാക്സ് ക്രെഡിറ്റ് അവകാശപ്പെടാൻ അനവദിക്കുന്നതുൾപ്പെടെ 46 ഭേദഗതികളാണ് കൊണ്ടുവന്നിട്ടുള്ളത്. റിട്ടേൺ നൽകുന്നതിനുള്ള നിബന്ധനകളിലും ഭേദഗതി വരുത്തിയിട്ടുണ്ട്.