‌പ്രസവാവധി നിഷേധം ഭരണഘടനാ വിരുദ്ധം: ഹൈക്കോടതി

നൈനിറ്റാൾ∙ സർക്കാർ ഉദ്യോഗസ്ഥകൾക്കു രണ്ടിലേറെ പ്രസവത്തിന് അവധി അനുവദിക്കില്ലെന്ന ഉത്തരാഖണ്ഡിലെ നിയമം ഭരണഘടനാ വിരുദ്ധമാണെന്നു ഹൈക്കോടതി വിധിച്ചു. ഹർജിക്കാരി ഊർമിള മനീഷിന് അവധി നൽകണമെന്നും ജസ്റ്റിസ് രാജീവ് ശർമ നിർദേശിച്ചു.

ഭരണഘടനയുടെ 42ാം വകുപ്പിനു വിരുദ്ധമായ വ്യവസ്ഥ കോടതി റദ്ദാക്കി. ജാർഖണ്ഡിലെ നിയമപ്രകാരം രണ്ടു കുട്ടികളുടെ പ്രസവത്തിനു മാത്രമേ അവധി ലഭിക്കൂ.