പ്ലാസ്റ്റിക് പതാക ഉപയോഗിക്കരുത്: കേന്ദ്രസർക്കാർ

ന്യൂഡൽഹി∙ സ്വാതന്ത്ര്യദിനാഘോഷത്തിനു പ്ലാസ്റ്റിക് ദേശീയപതാകകൾ ഉപയോഗിക്കരുതെന്നും ഇതു സംബന്ധിച്ചു ബോധവൽക്കരണം നടത്തണമെന്നും കേന്ദ്രം സംസ്ഥാനങ്ങൾക്കു നിർദേശം നൽകി. ദേശീയ പതാക ഉപയോഗിക്കുന്നതു സംബന്ധിച്ച നിയമങ്ങൾ പാലിക്കുന്നുവെന്നുറപ്പാക്കാനും കേന്ദ്ര ആഭ്യന്തരവകുപ്പ് നിർദേശിച്ചു. ചടങ്ങുകളിൽ കടലാസുകൊണ്ടോ തുണികൊണ്ടോ നിർമിച്ച ദേശീയപതാക മാത്രമേ ഉപയോഗിക്കാവൂ. ഇവ ചടങ്ങിനു ശേഷം വലിച്ചെറിയുകയോ ഉപേക്ഷിക്കുകയോ ചെയ്യരുത്.