കൊളീജിയം ശുപാർശ കേന്ദ്രം മടക്കിയ നടപടി അംഗീകരിച്ചു

ന്യൂഡൽഹി ∙ മുംബൈ, കൊൽക്കത്ത ഹൈക്കോടതികളിലെ നാല് അഭിഭാഷകരെ ജഡ്ജിമാരായി നിയമിക്കാനുള്ള ശുപാർശ തള്ളിക്കൊണ്ടുള്ള കേന്ദ്രസർക്കാർ തീരുമാനം സുപ്രീം കോടതി കൊളീജിയം അംഗീകരിച്ചു. ഈ പേരുകൾ കൊളീജിയം ആവർത്തിച്ചു ശുപാർശ ചെയ്യില്ല. മുംബൈ ഹൈക്കോടതിയിലെ ചേതൻ എസ്.കപാഡിയ, കൊൽക്കത്ത ഹൈക്കോടതിയിലെ സുതാനുകുമാർ പാത്ര, സവ്യസാചി ചൗധരി, സഖ്യസെൻ എന്നിവരുടെ ശുപാർശയാണു കേന്ദ്രം മടക്കിയത്.