ഒരുമിച്ചു വോട്ടിന് ശുപാർശയുമായി നിയമ കമ്മിഷൻ

ന്യൂഡൽഹി ∙ ലോക്സഭാ, നിയമസഭാ തിരഞ്ഞെടുപ്പുകൾ ഒരുമിച്ചുനടത്താൻ ആവശ്യമായ ഭരണഘടനാ ഭേദഗതിയും തിരഞ്ഞെടുപ്പു ചട്ടങ്ങളിൽ മാറ്റവും ശുപാർശ ചെയ്യുന്ന കരട് റിപ്പോർട്ട് നിയമ കമ്മിഷൻ നിയമ മന്ത്രാലയത്തിനു സമർപ്പിച്ചു. രാജ്യം എപ്പോഴും തിരഞ്ഞെടുപ്പു പ്രക്രിയയിലാകുന്നതു ഭരണപരമായ ഒട്ടേറെ ബുദ്ധിമുട്ടുകളുണ്ടാക്കുന്നത് ഒഴിവാക്കാനും വികസന കാര്യങ്ങളിൽ ശ്രദ്ധിക്കാനും ഇതു സഹായിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു. ഭരണഘടനയുടെ ഇപ്പോഴത്തെ ചട്ടക്കൂടിൽ ഒരുമിച്ചു തിരഞ്ഞെടുപ്പു സാധ്യമല്ലെന്നും റിപ്പോർട്ടിലുണ്ട്.