റഫാൽ: നിർമല നുണ പറയുന്നു എന്ന് കോൺഗ്രസ്

ന്യൂഡൽഹി∙ റഫാൽ വിഷയത്തിൽ പ്രതിരോധമന്ത്രി നിർമല സീതാരാമൻ നുണപ്രചാരണം നടത്തുകയാണെന്നു കോൺഗ്രസ്. 126 യുദ്ധവിമാനങ്ങൾ വാങ്ങാനുള്ള യുപിഎ സർക്കാരിന്റെ തീരുമാനം റദ്ദാക്കി, 36 എണ്ണം മാത്രമായി കുറച്ച ബിജെപി സർക്കാർ നടപടി ന്യായീകരിക്കാനാവില്ല. 126 വിമാനങ്ങൾ പരിപാലിക്കാനുള്ള അടിസ്ഥാന സൗകര്യം നിലവിലില്ലെന്ന പ്രതിരോധമന്ത്രിയുടെ വാദത്തിൽ കഴമ്പില്ല.