അലഹാബാദിൽ നെഹ്റുവിന്റെ പ്രതിമ പിഴുതുമാറ്റി വീതികൂട്ടൽ

ഉത്തര്‍പ്രദേശിലെ ബാൾസൻ റൗണ്ടാനയിലുള്ള നെഹ്രു പ്രതിമ പിഴുതെടുത്തു മാറ്റുന്നു.

അലഹാബാദ് (യുപി) ∙ കുംഭമേളയ്ക്കു മുന്നോടിയായി റോഡ് വീതി കൂട്ടുന്നതിനിടെ മുൻപ്രധാനമന്ത്രി ജവാഹർലാൽ നെഹ്റുവിന്റെ പ്രതിമ പിഴുതുമാറ്റിയതിൽ പ്രതിഷേധം.  ആനന്ദ്ഭവനു സമീപം ബാൾസൻ റൗണ്ടാനയിലെ പ്രതിമയാണു പിഴുതെടുത്തു സമീപത്തെ പാർക്കിലേക്കു താൽക്കാലികമായി മാറ്റിയത്. 

ഇവിടെയുള്ള പണ്ഡിറ്റ് ദീൻദയാൽ ഉപാധ്യായയുടെ പ്രതിമ നീക്കാതെ നെഹ്റുവിന്റെ പ്രതിമ മാത്രം മാറ്റിയത് അദ്ദേഹത്തെ അവഹേളിക്കാനാണെന്നു കോൺഗ്രസ് ആരോപിച്ചു. അതേസമയം മൂന്നു പ്രതിമകൾ ഉണ്ടെന്നും റൗണ്ടാനയുടെ വലുപ്പം കുറയ്ക്കുന്നതിനുള്ള പദ്ധതിയിൽ നെഹ്റുവിന്റെ പ്രതിമ ഉൾപ്പെട്ടതുകൊണ്ടാണു നീക്കം ചെയ്തതെന്നും യോഗി ആദിത്യനാഥ് സർക്കാർ വ്യക്തമാക്കി. അടുത്ത ജനുവരിയിലാണു കുംഭമേള.