വസുന്ധരയ്ക്കെതിരെ മൽസരിക്കുമെന്ന് എസ്പിയുടെ ഭാര്യ

ജയ്പുർ ∙ രാജസ്ഥാനിൽ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി വസുന്ധര രാജെയ്ക്കെതിരെ സ്വതന്ത്രയായി മൽസരിക്കുമെന്ന് ഐപിഎസ് ഓഫിസർ പങ്കജ് ചൗധരിയുടെ ഭാര്യ മുകുൾ ചൗധരി. അഴിമതിക്കു കൂട്ടുനിൽക്കാത്തതിന്റെ പേരിൽ പങ്കജ് പീഡിപ്പിക്കപ്പെടുകയാണെന്നും അവർ ആരോപിച്ചു.