ആരോപണം തെറ്റ്; ബിജെപി വേട്ടയാടുന്നു: വാധ്​ര

ന്യൂഡൽഹി ∙ ബിജെപി 4 വർഷമായി തന്നെ രാഷ്ട്രീയമായി വേട്ടയാടുകയാണെന്നു വ്യവസായിയും പ്രിയങ്ക ഗാന്ധിയുടെ ഭർത്താവുമായ റോബർട്ട് വാധ്‌ര ഫെയ്സ്ബുക് കുറിപ്പിൽ പറഞ്ഞു. റഫാൽ കരാറിൽ വാധ്‌രയ്ക്കു പങ്കാളിത്തം ലഭിക്കാത്തതിനാലാണ് കോൺഗ്രസ് അഴിമതി ആരോപിക്കുന്നതെന്ന കേന്ദ്രമന്ത്രി ഗജേന്ദ്ര ശെഖാവത്തിന്റെ ആരോപണത്തിനു പിന്നാലെയാണു കുറിപ്പ്. 

‘എന്നെ വേട്ടയാടുകയാണു ബിജെപി. പ്രതിരോധത്തിലാകുമ്പോൾ എനിക്കെതിരെ തിരിയുന്നതു ബിജെപിയുടെ പതിവാണ്.’ 

56 ഇഞ്ച് നെഞ്ചളവുള്ളയാളെ (പ്രധാനമന്ത്രി നരേന്ദ്ര മോദി ) മുന്നിൽ നിർത്തിയുള്ള ഇടപാടിനെക്കുറിച്ചു യാഥാർഥ്യങ്ങൾ അവർ പറയണം–  വാധ്‌ര പറഞ്ഞു.