ഭീമ കൊറേഗാവ് കേസ്: സമയം നീട്ടേണ്ടെന്ന ഉത്തരവിനു സ്റ്റേ

ന്യൂഡൽഹി∙ ഭീമ കൊറേഗാവ് കേസിലെ അന്വേഷണം പൂർത്തിയാക്കാൻ സമയം നീട്ടി നൽകേണ്ടതില്ലെന്ന ബോംബെ ഹൈക്കോടതിയുടെ തീരുമാനം സുപ്രീം കോടതി സ്റ്റേ ചെയ്തു. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് അധ്യക്ഷനായ ബെഞ്ചിന്റേതാണ് നടപടി. അന്വേഷണം പൂർത്തിയാക്കുന്നതിനു കൂടുതൽ സമയം നൽകാൻ പുണെ പ്രത്യേക കോടതി തീരുമാനിച്ചിരുന്നു. അത് ഹൈക്കോടതി റദ്ദാക്കിയതിനെതിരെ മഹാരാഷ്ട്ര സർക്കാരാണ് സുപ്രീം കോടതിയെ സമീപിച്ചത്.