ചാരപ്രവൃത്തി: ബിഎസ്എഫ് ജവാൻ അറസ്റ്റിൽ

ഫിറോസ്‌പുർ (പ​​ഞ്ചാബ്)∙ പാക്കിസ്ഥാൻ ചാരനു രഹസ്യവിവരങ്ങൾ കൈമാറിയതിനു ബിഎസ്എഫ് ജവാൻ അറസ്റ്റിലായി. അതിർത്തി വേലികളുടെയും റോഡുകളുടെയും ചിത്രങ്ങളും ബിഎസ്എഫ് ഉദ്യോഗസ്ഥരുടെ ഫോൺ നമ്പരുകളും ചോർത്തിയതിനാണു മഹാരാഷ്ട്രയിൽനിന്നുള്ള ഷെയ്ഖ് റിയാസുദ്ദീൻ പിടിയിലായത്.  

പഞ്ചാബിലെ ഫിറോസ്‌പുർ സെക്ടറിലെ ബിഎസ്എഫിന്റെ 29–ാം ബറ്റാലിയനിലാണു ജോലിയെടുത്തിരുന്നത്. മൊബൈൽ ഫോൺ വഴിയാണു രഹസ്യവിവരങ്ങൾ കൈമാറിയത്.