സംസ്ഥാന തിരഞ്ഞെടുപ്പ് മോദി സർക്കാരിന്റെ വിലയിരുത്തലല്ല: ഛത്തീസ്ഗഡ് മുഖ്യമന്ത്രി

റായ്പുർ∙ നിയമസഭാ തിരഞ്ഞെടുപ്പ് കേന്ദ്രത്തിലെ നരേന്ദ്ര മോദി സർക്കാരിന്റെ പ്രവർത്തനങ്ങളുടെ വിലയിരുത്തലാകില്ലെന്ന് ഛത്തീസ്ഗഡ് മുഖ്യമന്ത്രി രമൺ സിങ്. സംസ്ഥാനഫലം ലോക്സഭാ തിരഞ്ഞെടുപ്പിനെ ചെറിയ തോതിൽ സ്വാധീനിച്ചേക്കാം.

നാലാംതവണയും അധികാരത്തിലെത്തുമെന്ന ആത്മവിശ്വാസം 15 വർഷമായി ഛത്തീസ്ഗഡ് മുഖ്യമന്ത്രിയായ രമൺ സിങ് പ്രകടിപ്പിച്ചു. ഛത്തീസ്ഗഡിൽ ഭരണാനുകൂല വികാരമാണുള്ളതെന്നും അദ്ദേഹം പറഞ്ഞു. 12, 20 തീയതികളിൽ രണ്ടു ഘട്ടമായാണ് സംസ്ഥാനത്തു വോട്ടെടുപ്പ്.