വർമയും അസ്താനയും സിവിസിക്ക് മുന്നിൽ

ന്യൂഡൽഹി ∙ അഴിമതി ആരോപണം നേരിടുന്ന സിബിഐ ഡയറക്ടർ അലോക് വർമയും സ്പെഷൽ ഡയറക്ടർ രാകേഷ് അസ്താനയും കേന്ദ്ര വിജിലൻസ് കമ്മിഷണറെ (സിവിസി) കണ്ടു. ഇരുവർക്കുമെതിരായ അന്വേഷണ റിപ്പോർട്ട് തിങ്കളാഴ്ച സുപ്രീം കോടതി പരിഗണിക്കാനിരിക്കെയാണ് ഇരുവരും സിവിസി കെ.വി. ചൗധരിയെ കണ്ടത്. 

അസ്താന ഉന്നയിച്ച ആരോപണങ്ങൾ നിഷേധിച്ച മുൻനിലപാട് ആവർത്തിക്കുക മാത്രമാണ് വർമ ചെയ്തതെന്ന് സിവിസി വൃത്തങ്ങൾ വ്യക്തമാക്കി. പിന്നാലെ അസ്താനയും നിലപാട് വിശദീകരിച്ചു. കമ്മിഷണർമാരിലൊരാളായ ശരദ് കുമാറും സിവിസിക്കൊപ്പമുണ്ടായിരുന്നു. 

തമ്മിലടിയെ തുടർന്നു നിർബന്ധിതാവധിയിൽ വിട്ട ഇരുവർക്കുമെതിരെയുള്ള അന്വേഷണം രണ്ടാഴ്ചയ്ക്കം പൂർത്തിയാക്കണെന്ന് 26നു കോടതി നിർദേശിച്ചിരുന്നു.