ബൊഫോഴ്സിനുശേഷം സേനയ്ക്ക് വീണ്ടും ഹൊവിറ്റ്സർ കരുത്ത്

എം–777 ലഘുപീരങ്കികൾ യുഎസ് സൈന്യം ഉപയോഗിക്കുന്നു (ഫയൽ ചിത്രം).

ന്യൂഡൽഹി∙ ഇന്ത്യൻ സേനയ്ക്ക് 3 പതിറ്റാണ്ടിനുശേഷം ഹൊവിറ്റ്സർ (ചെറു പീരങ്കികൾ) കരുത്ത്.  മഹാരാഷ്ട്ര ദേവ്‌ലാലിയിൽ നടന്ന ചടങ്ങിൽ എം 777 യുഎൽഎച്ച് (അൾട്രാ ലൈറ്റ് ഹൊവിറ്റ്സർ), കെ 9 വജ്ര ടി പീരങ്കികൾ പ്രതിരോധ മന്ത്രി നിർമല സീതാരാമൻ ഏറ്റുവാങ്ങി.

പീരങ്കികൾ കൊണ്ടുപോകുന്നതിനുള്ള അത്യാധുനിക വാഹനവും ഇതോടൊപ്പമുണ്ട്. ബൊഫോഴ്സ് ഇടപാടിനുശേഷം ഇതാദ്യമായാണ് അതേ വിഭാഗത്തിലുള്ള 155 എംഎം പീരങ്കി ഇന്ത്യ സ്വന്തമാക്കുന്നത്.  145 പീരങ്കികൾ 5070 കോടി രൂപയ്ക്ക് ഇന്ത്യ വാങ്ങും. യുഎസ് സേന ഉപയോഗിക്കുന്നതാണിവ.