മുൻമന്ത്രിയുടെ അറസ്റ്റില്ല; ഡിജിപി ഹാജരാകണമെന്ന് സുപ്രീം കോടതി

മഞ്ജു വർമ

ന്യൂഡൽഹി∙ രാജിവച്ച മന്ത്രി മഞ്ജു വർമയെ ബിഹാർ പൊലീസ് അറസ്റ്റ് ചെയ്യാത്തതിൽ നടുക്കം പ്രകടിപ്പിച്ച സുപ്രീം  കോടതി, ബിഹാർ ഡിജിപി നേരിട്ട് ഹാജരായി വിശദീകരണം നൽകണമെന്ന്  ഉത്തരവിട്ടു. നിയമവിരുദ്ധമായി കൈവശം വച്ച ആയുധങ്ങൾ മഞ്ജുവിൽ നിന്ന് പിടിച്ചെടുത്തതു സംബന്ധിച്ചാണ് കേസ്. 

മുസാഫർപുർ ഷെൽട്ടർ ഹോം ലൈംഗികാപവാദ കേസിൽ ഭർത്താവ് ചന്ദ്രശേഖർ വർമ ഉൾപ്പെട്ടതിനെ തുടർന്നാണ് മന്ത്രിക്ക് രാജിവയ്ക്കേണ്ടി വന്നത്. കേസിലെ മുഖ്യപ്രതി ബ്രജേഷ് താക്കൂറുമായി വർമ പലതവണ ബന്ധപ്പെട്ട വിവരം പുറത്തുവന്നിരുന്നു. മഞ്ജുവിനെ അറസ്റ്റ് ചെയ്താൽ ഡിജിപി ഹാജരാകേണ്ടതില്ല. കേസിന്റെ അടുത്ത വാദം 27 ന് മാറ്റി.